കൺസ്യൂമർഫെഡിലെ മുഴുവൻ തൊഴിലാളികളും നാളെ പണിമുടക്കും: 4 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള സംയുക്തസമരസമിതിയാണ് നേതൃത്വം.

adminmoonam

വിവിധ ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കൺസ്യൂമർഫെഡിലെ മുഴുവൻ തൊഴിലാളികളും നാളെ പണിമുടക്കും. പണിമുടക്കുന്നതോടെ കൺസ്യൂമർഫെഡ് പ്രവർത്തനം നാളെ മുഴുവനായും നിലയ്ക്കും. സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ്, സിഎൻഎംഇ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

അന്യായമായി സസ്പെൻഡ് ചെയ്ത ട്രേഡ് യൂണിയൻ നേതാക്കളെ ഉടൻ തിരിച്ചെടുക്കുക, ജീവനക്കാരുടെ പ്രമോഷൻ ഉടൻ നടപ്പാക്കുക, മുഴുവൻ ജീവനക്കാരെയും സഹകരണ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, പെൻഷൻ പദ്ധതി നടപ്പാക്കുക, മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കൺസ്യൂമർഫെഡിലെ വിവിധ തൊഴിലാളി സംഘടനകളായ കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ, കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ, കോൺഫെഡറേഷൻ ഓഫ് നീതി മെഡിക്കൽ എംപ്ലോയിസ്, കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നാളെ പണിമുടക്കുന്നത്.
പ്രശ്നപരിഹാരത്തിനായി മാനേജ്മെന്റ് വിളിച്ച ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് പണിമുടക്കിൽ ഉറച്ചുനിൽക്കുന്നതെന്ന് സംയുക്ത സമര സമിതി നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News