ക്ഷേമപെന്‍ഷന്‍ ഇന്‍സെന്റീവ്: നാളെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ കരിദിനം
ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുളള ഇന്‍സെന്റീവ് നിരക്ക് വെട്ടിക്കുറച്ചതിനെതിരെ ജനുവരി 7 ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തീരുമാനിച്ചു. ജീവനക്കാരെ ബാധിക്കുന്ന മറ്റു ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി ജനുവരി 18 ന് എല്ലാ ജില്ലകളിലെയും ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താനും സംഘടന തീരുമാനിച്ചു. ക്ഷേമപെന്‍ഷന്‍ ഇന്‍സെന്റീവില്‍ സംഘത്തിന് നല്‍കുന്ന 5 രൂപ സംബന്ധിച്ച് പുതിയ ഉത്തരവില്‍ വ്യക്തത ഉണ്ടാകണമെന്ന് സംഘടന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.