ക്ഷേമ പെന്‍ഷന്‍ വിതരണത്തിനുള്ള ഇന്‍സെന്റീവ് കുറച്ചതില്‍ പുനപ്പരിശോധനയില്ല

moonamvazhi

ക്ഷേമപെന്‍ന്‍ വിതരണം ചെയ്യുന്നതിന് സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയരുന്ന ഇന്‍സെന്റീവ് മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറിച്ച നടപടിയില്‍ പുനപ്പുരിശോധനയില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കി. 2023 ജനുവരി അഞ്ചിനാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. ഒരാള്‍ക്ക് ക്ഷേമപെന്‍ഷന്‍ എത്തിച്ചുനല്‍കുന്നതിന് 50 രൂപയായിരുന്നു സര്‍ക്കാര്‍ ഇന്‍സെന്റീവായി നല്‍കിയിരുന്നത്. ഇത് 30 രൂപയായാണ് കുറച്ചത്. വിതരണം ചെയ്യുന്ന ഏജന്റുമാര്‍ക്ക് 25 രൂപയും സംഘത്തിന് അഞ്ചുരൂപയും എന്ന നിരക്കിലാണ് നല്‍കുക.

ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ 2021 നവംബര്‍ മുതലുള്ള ഇന്‍സെന്റീവ് കുടിശ്ശികയാണ്. ഈ കുടിശ്ശികയ്ക്ക് കൂടി ബാധകമാകുന്ന വിധത്തിലാണ് ഉത്തരവിറക്കിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സഹകരണ ജീവനക്കാരുടെ സംഘടനകളില്‍നിന്നുണ്ടായത്. ഇന്‍സെന്റീവ് കുറച്ച നഎന്നാല്‍, ഇക്കാര്യത്തില്‍ ഒരു പുനപ്പരിശോധനയും ഉണ്ടാകില്ലെന്ന് മന്ത്രി കെ.കെ.രാമചന്ദ്രന്റെ ചോദ്യത്തിന് മറുപടി നല്‍കി.

ഏജന്റുമാര്‍ക്ക് ഒന്നരവര്‍ഷത്തെ ഇന്‍സെന്റീവാണ് കുടിശ്ശികയുള്ളത്. ഇന്‍സെന്റീവ് തുക കുറയ്ക്കുന്ന തീരുമാനം അറിയാക്കാന്‍ ധന-സഹകരണ മന്ത്രിമാര്‍ ജീവനക്കാരുടെ സംഘടനാപ്രതിനിധികളെ വിളിച്ചുചേര്‍ത്തിരുന്നു. ഇതില്‍ കുടിശ്ശിക തുക ഘട്ടം ഘട്ടമായി ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നായിരുന്നു പറഞ്ഞ ഉറപ്പ്. മാത്രവുമല്ല, കമ്മീഷന്‍ തുക കുറയ്ക്കുന്നത് മുന്‍കാലപ്രാബല്യത്തോടെയാകുമെന്നതാര്യവും പറഞ്ഞിരുന്നില്ല. കോവിഡ് കാലത്ത് പണമെത്തിച്ച് നല്‍കിയതിന് ഏജന്റുമാര്‍ക്ക് 1000 രൂപ അനുവദിച്ചിരുന്നു. ഈ തുകയും നല്‍കിയിട്ടില്ല. കുടിശ്ശിക സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുന്നുവെന്നാണ് മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News