ക്ഷീരകര്‍ഷകര്‍ക്ക് മികച്ച നേട്ടം ഉറപ്പാക്കും: മന്ത്രി
എല്ലാവിധ ആധുനിക സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ക്ഷീര കര്‍ഷകര്‍ക്ക് മികച്ച നേട്ടം ഉറപ്പുവരുത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.
തിരുവനന്തപുരം ചിറയിന്‍കീഴ് മില്‍ക്കോ ഡെയറിയുടെ അമ്പതാം വാര്‍ഷികവും സംഭരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ അണുബാധ ഇല്ലാത്ത, ഗുണനിലവാരം ഉള്ള ഏറ്റവും മികച്ച പാല്‍ ഉല്‍പ്പാദിപ്പിക്കുന്നത് കേരളത്തിലാണ്.
ഉല്‍പ്പാദന ചെലവ് കുറച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പാല്‍, മുട്ട, മാംസം എന്നിവയില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒ.എസ്. അംബിക എം.എല്‍.എ അധ്യക്ഷയായി. സംഭരണ വിതരണ കേന്ദ്രം അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പഞ്ചമം സുരേഷ്, ശ്രീകല, സിന്ധു, ഷീബ, പി. ഉണ്ണികൃഷ്ണന്‍, രാജേഷ്, ജയകൃഷ്ണന്‍, സുസ്മിത, കമലാസനന്‍ എന്നിവര്‍ സംസാരിച്ചു.