ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് അപേക്ഷിക്കാം
ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന സമഗ്ര ക്ഷീര കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതിയായ ക്ഷീര സാന്ത്വനം 2018 – 19 വര്‍ഷത്തേക്ക് അംഗമാകുന്നതിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ സുരക്ഷാ പോളിസി, അപകട സുരക്ഷാ പോളിസി, ഗോ സുരക്ഷ പോളിസി എന്നീ പദ്ധതികളാണുള്ളത്. 80 വയസ് വരെയുള്ള കര്‍ഷകര്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കുന്നതാണ് ആരോഗ്യസുരക്ഷാ പോളിസി. നിലവിലുള്ള അസുഖങ്ങള്‍ക്ക് 50000 രൂപ വരെ പരിരക്ഷ ലഭിക്കും.
ഒരു വര്‍ഷമാണ് പോളിസിയുടെ കാലാവധി. കര്‍ഷകന്‍ അപകടം മൂലം മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ അപകട സുരക്ഷാ പോളിസിയുടെ പരിരക്ഷ ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് പോളിസി തുക. 18 മുതല്‍ 50 വയസ് വരെ നാല് ലക്ഷം രൂപ അപകട മരണത്തിനും രണ്ട് ലക്ഷം രൂപ സ്വാഭാവിക മരണത്തിനും 18 മാസത്തേക്ക് കവറേജ് ലഭിക്കുന്നതാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി. കന്നുകാലികള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതാണ് ഗോസുരക്ഷാ പോളിസി.
പദ്ധതിയുടെ എന്റോള്‍മെന്റ് ഫോം പൂരിപ്പിച്ച് കന്നുകാലിയുടെ ഫോട്ടോ വേരിഫിക്കേഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അപ്‌ലോഡ് ചെയ്താല്‍ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടൂ. വിശദവിവരങ്ങള്‍ക്ക് ബ്ലോക്കുതല ക്ഷീരവികസന യൂണിറ്റുകളുമായോ അടുത്തുള്ള ക്ഷീരസഹകരണ സംഘങ്ങളുമായോ ബന്ധപ്പെടണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം പത്താണ്.