കോഴിക്കോട് ഹഡ്കോസിന്റെ നീതി മെഡിക്കൽ ഷോപ്പ് നവീകരിച്ചു.50%വരെ വിലകുറവ്.

adminmoonam

കോഴിക്കോട് ഹെൽത്ത് അമിനിറ്റീസ് മൾട്ടി പർപ്പസ് ഡിസ്ട്രിക്ട് കോ.ഓപ്പറേറ്റീവ് സൊസൈറ്റി (ഹഡ് കോസ്) യുടെ കീഴിൽ കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം നവീകരിച്ച നീതി മെഡിക്കൽ ഷോപ്പിൻ്റെ പ്രവർത്തനം ആരംഭിച്ചു.കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടി മാസ്റ്റർ നവീകരിച്ച മെഡിക്കൽ ഷോപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.സംഘം പ്രസിഡണ്ട് ശിവദാസൻ ചെമ്മനാട്ടിൽ, ഡയറക്ടർമാരായ ജയരാജൻ, ശിവരാമൻ, സത്യനാഥൻ, ദീപ, ജയകൃഷ്ണൻ, ബിന്ദു, സി.എം.പി ജില്ലാ സെക്രട്ടറി അഷറഫ് മണക്കടവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ജനങ്ങൾക്ക് എറെ ഉപകാരപ്രദമാവുന്ന നീതി മെഡിക്കൽ ഷോപ്പിൽ പത്ത് ശതമാനം മുതൽ അമ്പത് ശതമാനം വരെ വിലക്കിഴിവിൽ മരുന്നുകൾ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News