കോഴിക്കോട് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് ആംബുലന്‍സ് വാങ്ങാന്‍ 10 ലക്ഷം രൂപ കൈമാറി
കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററിന് ആംബുലന്‍സ് വാങ്ങുന്നതിന് സഹകരണ വകുപ്പും ജില്ലയിലെ സഹകരണ സ്ഥാപനങ്ങളും ചേര്‍ന്ന് 10 ലക്ഷം രൂപ കൈമാറി.
പാലിയേറ്റീവ് സെന്റര്‍ ടെക്നിക്കല്‍ അഡൈ്വസര്‍ ഡോ. സുരേഷ്‌കുമാറിന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും കേരള ബാങ്ക് ഡയറക്ടറുമായ എം മെഹബൂബാണ് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. റീജിയണല്‍ ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ്, സഹകരണ സംഘം അസി. രജിസ്ട്രാര്‍ എന്‍.എം ഷീജ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ടി. ജയരാജന്‍ സ്വാഗതവും പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ട്രഷറര്‍ കെ. കെ. സത്യപാലന്‍ നന്ദിയും പറഞ്ഞു.