കോഴിക്കോട് ജില്ലാ അഭിഭാഷക സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട് ജില്ലയിലെ അഭിഭാഷകര്‍ ആരംഭിച്ച കോഴിക്കോട് ഡിസ്ട്രിക്റ്റ് അഡ്വക്കറ്റ്സ് സോഷ്യല്‍ വെല്‍ഫയര്‍ കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന് നിര്‍വ്വഹിച്ചു. ഭരണ സമിതി പ്രസിഡന്റ് അഡ്വ:കെ.എന്‍. ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
സൊസൈറ്റിയുടെ ലോഗോ പ്രകാശനം ആള് ഇന്ത്യാ ലോയേഴ്സ് യൂനിയന്‍ നാഷണല്‍ വൈസ് പ്രസിഡന്റ് അഡ്വ. ഇ.കെ നാരായണന് നിര്‍വഹിച്ചു. ലോഗോ ഡിസൈനര്‍ അഭിഷേക് ഒളവണ്ണക്ക് ഉപഹാരം നല്കി. ഓഹരി സര്‍ട്ടിഫിക്കറ്റ് വിതരണം കേരള ബാങ്ക് ഡയറക്ടര്‍ എം. മെഹബൂബും സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലോയേഴ്സ് അക്കാദമി ഫോര്‍ ലീഗല്‍ സ്റ്റഡീസിന്റെ ഉദ്ഘാടനം കേരള ബാര്‍ കൗണ്‍സില്‍ ചെയര്മാന് അഡ്വ: കെ.എന്‍ അനില്‍കുമാറും അക്കാദമി തയ്യാറാക്കിയ എല്‍.എല്‍.ബി പരീക്ഷ സഹായി പ്രകാശനം ബാര്‍ കൗണ്‍സില്‍ അംഗം ശ്രീനാഥ് ഗിരീഷും നിര്‍വഹിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ സ്ഥിര നിക്ഷേപങ്ങള്‍ ഏറ്റുവാങ്ങി.
വിവിധ അഭിഭാഷക സംഘടനാ പ്രതിനിധികളായ ജോജു സിറിയക്, കെ. സത്യന്, ജി.മനോഹര്‍ ലാല്‍, ബി.സുഗതന് , ബിജു റോഷന് അഹമ്മദ് കുട്ടി പുത്തലത്ത്, കെ.പി.ഗംഗാധരന് ജുഡീഷ്യല്‍ എംപ്ലോയിസ് കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം. ദിനേശ് കുമാര്‍, അഭിഭാഷക ക്ലര്‍ക് അസോസിയേഷന് യൂനിറ്റ് പ്രസിഡന്റ് എ.അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഓണററി സെക്രട്ടറി കെ.പി അശോകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എം. ആതിര സ്വാഗതവും കെ.എസ് രാജഗോപാല്‍ നന്ദിയും പറഞ്ഞു.