കോഴിക്കോട് അഗ്രിക്കള്‍ച്ചറിസ്റ്റ് & സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രണ്ടാം വാര്‍ഷികാഘോഷം നടത്തി
കോഴിക്കോട് അഗ്രിക്കള്‍ച്ചറിസ്റ്റ് & സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രണ്ടാം വാര്‍ഷികവും ജെ പി സ്മാരക ഹാളിന്റെ ഉദ്ഘാടനവും മുന്‍ മന്ത്രി ഡോ.എ. നീലലോഹിത ദാസ് നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് കെ.പി റുഫാസ് അധ്യക്ഷത വഹിച്ചു.
തോമസ് മാസ്റ്റര്‍ (പ്രസിഡന്റ്, കൂടരഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക്), ജിമ്മി ജോസ് (സെക്രട്ടറി, കൂടരഞ്ഞി സര്‍വീസ് സഹകരണ ബാങ്ക്), കെ.കെ അബ്ദുള്ള (ജെഡിഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്), ശിവകുമാര്‍ ( ഡയറക്ടര്‍, കോഴിക്കോട് പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്ക്) അബ്രഹാം മാനുവല്‍, സി. കെ സുധീര്‍ കുമാര്‍, എന്‍.എസ്. കുമാര്‍, ഇല്യാസ്, പി.കെ കോയ, നാസര്‍ എം.പി.തുടങ്ങിയവര്‍ പങ്കെടുത്തു.