കോട്ടയം അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘം പാല്‍ ചുരത്തും എ.ടി.എം സ്ഥാപിച്ചു
കോട്ടയം അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘം ഓട്ടോമാറ്റിക്ക് മില്‍ക്ക് വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.
പാല്‍ ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിച്ച് ശീതീകരിച്ച് സൂക്ഷിക്കുന്ന ശുദ്ധമായ നറുംപാല്‍ ലഭ്യമാക്കുകയും അതിലൂടെ മെച്ചപ്പെട്ടവില ക്ഷീരകര്‍ഷകര്‍ക്ക് ഉറപ്പാക്കുകയുമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. 300ലിറ്റര്‍ കപ്പാസിറ്റിയുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മില്‍ക് വെന്‍ഡിംഗ് മെഷ്യന്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് സ്ഥാപിച്ചത്. സംഘം സംഭരിക്കുന്ന പാല്‍ പ്രാഥമിക ഗുണനിലവാര പരിശോധനകള്‍ക്കുശേഷം ശീതീകരണ സംഭരണിയില്‍ രണ്ട് നേരങ്ങളിലായി നിറച്ച് വില്‍പ്പനക്ക് തയ്യാറാക്കുകയാണ് ചെയ്യുന്നത്. പാല്‍ എല്ലായിപ്പോഴും 4 ഡിഗ്രി ര ല്‍ താഴെ സൂക്ഷിച്ച് അണു ഗുണനിലവാരം സുരക്ഷിത നിലയില്‍ നിലനിര്‍ത്താനുള്ള ബായ്കപ്പ് സംവിധാനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്. ട്ടയം ജില്ലയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.
തോമസ് ചാഴിക്കാടന്‍ എം. പി കോട്ടയം, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, മണര്‍കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സി ബിജു, സീന ബിജു നാരായണന്‍ അയര്‍കുന്നം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ജോസഫ് (ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ് കോട്ടയം) തുടങ്ങിയവര്‍ പങ്കെടുത്തു. അരീപ്പറമ്പ് ക്ഷീരസംഘം പ്രസിഡന്റ് വി.സി. സ്‌കറിയ സ്വാഗതവും ക്ഷീരവികസന ഓഫീസര്‍ വിജി വിശ്വനാഥ് പാമ്പാടി നന്ദിയും പറഞ്ഞു.