കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ മന്ത്രിക്ക് നിവേദനം നൽകി.
സഹകരണ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ മന്ത്രിക്ക് നിവേദനം നൽകി.
സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മീഷൻ രൂപീകരിക്കുക, മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ സഹകരണ ജീവനക്കാരെയും ഉൾപ്പെടുത്തുക, കളക്ഷൻ ഏജന്റ്മാരുടെയും അപ്രൈസർമാരുടെയും സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, ജീവനക്കാരുടെ പ്രമോഷനെ ബാധിക്കുന്ന ചട്ടം ഭേദഗതി റദ്ദ് ചെയ്യുക, കൺസ്യൂമർഫെഡ് ജീവനക്കാരുടെ പ്രമോഷൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനമാണ് മന്ത്രിക്ക് നൽകിയത്.