കൊഴിഞ്ഞാമ്പാറ ബാങ്ക് ഭക്ഷ്യധാന്യ കിറ്റ് നല്കി
കൊഴിഞ്ഞാമ്പാറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പരിധിയില്‍ വരുന്ന കോവിഡ് രോഗികളുടെ കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എസ്.തനികാചലം ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ അഡ്വ.ദിലീപ്കുമാര്, മുഹമ്മദ് നാസര്‍, അരുണപ്രസാദ്, അബ്ദുള്‍ ഖലീല്‍, പളനിസ്വാമി, ചെന്താമര,സെക്രെട്ടറി എം.ശോഭന, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.