കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രം /കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ശനിയാഴ്ച
കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രം / സഹകരണ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയ്ക്ക് രൂപം നൽകാൻ ഒക്ടോബർ 29 ശനിയാഴ്ച വൈകിട്ട് മൂന്നിന് കോളേജങ്കണത്തിൽ ചേരുന്ന യോഗത്തിൽ എല്ലാ പൂർവ വിദ്യാർഥികളും പങ്കെടുക്കണമെന്ന് വികസന സമിതി ചെയർമാൻ കെ. രാജഗോപാൽ അഭ്യർഥിച്ചു.
സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ, അഡീ.രജിസ്ട്രാർ/സെക്രട്ടറി , ജില്ലയിലെ വകുപ്പ് തല മേധാവികൾ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാർ, സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.