കേവലഭൂരിപക്ഷം അംഗീകരിച്ചു:,കേരള ബാങ്ക് വൈകില്ല.

[email protected]

കേവല ഭൂരിപക്ഷം ലഭിച്ച 13 ജില്ലാ ബാങ്കുകളെയും ഉൾപ്പെടുത്തി കേരള ബാങ്ക് എന്ന സംസ്ഥാന സർക്കാരിൻറെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. റിസർവ് ബാങ്ക് നിർദ്ദേശിച്ച 19 വ്യവസ്ഥകൾ നടപ്പാക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെ നടപടികളിൽ റിസർവ് ബാങ്ക് തൃപ്തി പ്രകടിപ്പിച്ചുവെന്ന് ബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയശേഷം സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുംബൈയിൽ പറഞ്ഞു. സഹകരണ നിയമ ഭേദഗതിയും മാറ്റങ്ങളും ഉൾപ്പെടെ വിശദമായ റിപ്പോർട്ട് ഈ മാസം 31നകം നൽകാൻ റിസർവ് ബാങ്ക് നിർദേശിച്ചു. ഇതിനുശേഷം രേഖാമൂലം അനുമതി സംബന്ധിച്ച വിശദമായ വിവരം സംസ്ഥാന സർക്കാരിനെ അറിയിക്കും എന്ന് റിസർവ് ബാങ്ക് അധികൃതർ പറഞ്ഞു. നബാർഡ് അധികൃതരുമായും മന്ത്രി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. സഹകരണ മന്ത്രിക്ക് പുറമേ ചീഫ് സെക്രട്ടറി ടോം ജോസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, രജിസ്ട്രാർ എസ്. ഷാനവാസ് ഉൾപ്പെടെയുള്ളവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published.