കേരളാ ബാങ്കിനു മുന്നില്‍ പ്രതിഷേധ ധര്‍ണ
സര്‍ക്കാര്‍ അംഗീകൃത ട്രാന്‍സ്ഫര്‍ പോളിസിക്കു വിരുദ്ധമായി നടത്തിയ സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ കേരള ബാങ്കിന്റെ തിരുവനന്തപുരം റീജിയണല്‍ ആഫീസ് ഉപരോധിക്കുമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി.എസ് ശിവകുമാര്‍ പറഞ്ഞു. കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം റീജണല്‍ ആഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവകുമാര്‍.
യോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ..അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ..ജി.സുബോധന്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ബീമാപള്ളി റഷീദ്, എ.ഐ.ബി.ഇ.എ സ്റ്റേറ്റ് പ്രസിഡണ്ട് കെ.എസ്. കൃഷ്ണ, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍, എ.ഐ.ടി.യു.സി ജില്ലാ ഹജനറല്‍ സെക്രട്ടറി മീനാങ്കല്‍ കുമാര്‍, എന്‍.ജി.ഒ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.എം.ജാഫര്‍ ഖാന്‍, കെ.ബി.ഇ.സി വര്‍ക്കിംഗ് പ്രസിഡന്റ് സാജന്‍.സി.ജോര്‍ജ്, ജനറല്‍ സെക്രട്ടറി കെ.എസ്. ശ്യാംകുമാര്‍,എ.കെ.ബി.ഇ.എഫ് വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാര്‍, എ.കെ.സി.ബി.ഇ.എ ജനറല്‍ സെക്രട്ടറി ബി. ബിജു, എ.കെ..ബി.ഇ.എഫ് ജില്ലാ സെക്രട്ടറി സുബിന്‍ ബാബു, കെ.ബി.ഇ.സി ജില്ലാ സെക്രട്ടറിമാരായ എസ്. സജികുമാര്‍, ശക്തിധരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.