കേരളബാങ്ക് ജീവനക്കാര്‍ ധര്‍ണ്ണ നടത്തി

[mbzauthor]

അര്‍ഹതപ്പെട്ട തസ്തികകളില്‍ പ്രമോഷനുകള്‍ അനുവദിക്കുക, ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ബാങ്കിലെ ബെഫി സംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട് റീജിയണല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഡി.ബി.ഇ.എഫ് ജില്ലാ പ്രസിഡന്റ് കെ. ഷഗീല അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ. ടി. അനില്‍കുമാര്‍, ബെഫി ജില്ലാ സെക്രട്ടറി വി. ആര്‍. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡി.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി പി. പ്രേമാനന്ദന്‍ സ്വാഗതവും എ. ആശ നന്ദിയും പറഞ്ഞു. എം. വി ധര്‍മ്മജന്‍, വിനോദന്‍ ചെറിയാലത്ത്്, എന്‍. മിനി, ടി. പി. അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!