കേരളത്തിലെ സഹകരണ മേഖയെ സംരക്ഷിക്കണം എം.കെ രാഘവൻ എം.പി.

adminmoonam

കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ 40 മത് ജനറൽ കൗൺസിലിൽ റിസർവ് ബാങ്ക്ന്റെ കടന്ന് കയറ്റം അവസാനിപ്പിക്കണമെന്ന് തുഷാരഗിരിയിൽ നടന്ന സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു .അടിയന്തിരമായി ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും സഹകരണ സംഘങ്ങളെ സംരക്ഷിക്കണമെന്നും യോഗം ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് കോഴിക്കോട് എം.പി എം.കെ രാഘവൻ പറഞ്ഞു.

കെ.പി സി.സി ജനറൽ സെക്രട്ടറി എൻ.എസ് സുബമണ്യൻ മുഖ്യപ്രഭാഷണം നടത്തി.പ്രസിഡന്റ് സി. സുനിൽ അദ്ധ്യക്ഷത വഹിച്ചു ട്രഷറർ പി.കെ ജയകൃഷ്ണൻ സ്വാഗതവും പി പ്രശാന്ത് നന്ദിയും പറഞ്ഞു. കെ. ജി. ഒ. യൂ നേതാവ് ശ്രീകാന്ത്,സംഘടന നേതാക്കളായ പി. സതീഷ് , എസ് സുധാകരൻ, എം നംഷീദ് എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി എം രാജേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു

തുടർന്ന് നടന്ന സമാപന സമ്മേളനം മുൻ .ജനറൽ സെക്രട്ടറി ‘ഫ്രാൻസിസ് ജഫേഴ്സൺ ഉദ്ഘാടനം ചെയ്തു. സംഘടന നേതാക്കളായ വി.കെ .അജിത്ത് കുമാർ , , രാമചന്ദ്രൻ പി, ആർ ശിവകുമാർ, പ്രിയേഷ് സി.പി ,ജി മനോജ് കുമാർ ,ബി.ആർ നിഷ എന്നിവർ സംസാരിച്ചു.പി പ്രശാന്ത് നന്ദി പറഞ്ഞു.

കൗൺസിലിൽ സംസ്ഥാനഭാരവാഹയി പി.കെ ജയകൃഷ്ണൻ (പ്രസിഡൻ്റ് ) ,എം രാജേഷ് കുമാർ (ജനറൽ സെക്രട്ടറി) , പ്രിയേഷ് സി.പി. (ട്രഷറർ), ജിറ്റ്സി ജോർജ് ,ജയേഷ് കെ.വി ( വൈസ് പ്രസിഡൻ്റ് മാർ),സെബാസ്റ്റ്യൻ മൈക്കിൾ ,ശ്രീവിദ്യ(ജോയിൻ്റ് സെക്രട്ടറിമാര),സജി കുമാർ, മനോജ് കുമാർ, നഷീദ് എം.ജോബി ജോസഫ് (സെക്രട്ടറി ) ഷാജി എസ്.(സഹകരണ ധാര എഡിറ്റർ) ,സിബു എസ്. പി കുറുപ്പ്, ജയകുമാർ ജെ (ആഡിറ്റർമാരി. ബബിത ( വനിത ഫോറം ചെയർപേഴ്സൺ), ബി. ആർ നിഷ (വനിത ഫോറം കൺവീനർ). എന്നിവരെതെരഞ്ഞെടുത്തു.മുൻ ജനറൽ സെക്രട്ടറി കെ. ആർ രാജേഷ് കുമാർ വരണാധികാരിയായി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News