കേരള ബാങ്ക്;സർക്കാർ പിന്മാറണമെന്ന് കെ എസ് എഫ് വയനാട് സമ്മേളനം
കേരളാ ബാങ്ക് രൂപീകരണത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് കേരള സഹകരണ ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഓർഡിനൻസ് വഴി പിരിച്ചുവിട്ട ജില്ലാ സഹകരണ ബാങ്കുകളിലെ ജനാധിപത്യ ഭരണം പുനസ്ഥാപിക്കണമെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. പ്രളയം മൂലം കഷ്ടത അനുഭവിക്കുന്ന വയനാട്ടിലെ കർഷകർ, കർഷക തൊഴിലാളികൾ, കൈത്തൊഴിലുകാർ എന്നിവരുടെ കടം എഴുതിതള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു..
കൽപറ്റ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി.എൻ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഡി അബ്ദുള്ള അധ്യക്ഷനായിരുന്നു.സി.എം ബാബു, ഭൂ പേഷ്, ടി വി രഘു, രാജു കൃഷ്ണ, ഗോപാലകൃഷ്ണൻ, വത്സരാജ് തുടങ്ങിയവർ സംസാരിച്ചു.