കേരള ബാങ്ക് ബി ദി നമ്പര്‍ വണ്‍ കാമ്പയിന്‍ വിജയികളെ അനുമോദിച്ചു
കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ബി ദി നമ്പര്‍ വണ്‍ ക്യാമ്പയിന്റെ ഭാഗമായുള്ള സംസ്ഥാനതല മിനിസ്റ്റേഴ്സ് ട്രോഫികള്‍ സ്വന്തമാക്കിയ ശാഖകള്‍കളെ അനുമോദിച്ചു. കേരള ബാങ്ക് ഡയറക്ടറും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനുമായ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഇ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ശാഖക്കുള്ള മിനിസ്റ്റേഴ്സ് ട്രോഫി നേടിയ കൊയിലാണ്ടി ശാഖയ്ക്കും ജില്ലാതലത്തില്‍ മികച്ച ശാഖയായ തെരഞ്ഞെടുക്കപ്പെട്ട ഉള്ളിയേരി ശാഖയ്ക്കും ഡയറക്ടര്‍ സാബു എബ്രഹാം ഉപഹാരം നല്‍കി.
ചീഫ് ജനറല്‍ മാനേജര്‍ കെ. സി. സഹദേവന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നിഷ്‌ക്രിയ ആസ്തി പൂര്‍ണ്ണമായും പിരിച്ചെടുത്ത വാണിമേല്‍, കുറ്റിക്കാട്ടൂര്‍, നാദാപുരം ടൗണ്‍ ശാഖകള്‍ക്കും ജില്ലാതലത്തില്‍ മികച്ച പ്രകടനം നടത്തിയ പൂനൂര്‍, താമരശ്ശേരി, പേരാമ്പ്ര, കുന്ദമംഗലം, കുറ്റിക്കാട്ടൂര്‍, നരിക്കുനി, അത്തോളി, കിണാശ്ശേരി, കക്കോടി, കക്കട്ടില്‍, മാവൂര്‍ റോഡ് ശാഖകള്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കി. വായ്പാ കുടിശ്ശിക നിവാരണത്തിനായി കേരള ബാങ്കില്‍ ആരംഭിച്ച മിഷന്‍ 100 ഡേയ്സ് പദ്ധതി റീജിയണല്‍ ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ് വിശദീകരിച്ചു.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ.എം. റീന, കെ ദിനേശന്‍, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. സി. സുനില്‍കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ് ഐ. കെ. വിജയന്‍, കെ.ബി.ഇ.എഫ് സംസ്ഥാന കമ്മറ്റി ജനറല്‍ സെക്രട്ടി കെ.ടി. അനില്‍കുമാര്‍, കെ.ബി.ഇ.സി സംസ്ഥാന കമ്മറ്റി ട്രഷറര്‍ കെ.കെ. സജിത്ത്കുമാര്‍ പി. പ്രേമാനന്ദന്‍, പി.കെ.രാജേഷ് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി. ബാലഗോപാലന്‍ സ്വാഗതവും സീനിയര്‍ മാനേജര്‍ വിനോദന്‍ ചെറിയാലത്ത് നന്ദിയും പറഞ്ഞു.