കേരള ബാങ്കിലെ കലക്ഷൻ ഏജന്റ്മാർ ഏപ്രിൽ മാസത്തെ ശമ്പളത്തിന്റെ 10% തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.

adminmoonam

കേരള ബാങ്കിലെ കലക്ഷൻ ഏജന്റ്മാർ ഏപ്രിൽ മാസത്തെ ശമ്പളത്തിന്റെ 10% തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിലെ കളക്ഷൻ ഏജന്റ്മാർ ഏപ്രിൽ മാസത്തിൽ ലഭിക്കുന്ന കമ്മീഷൻ/ ശമ്പളം തുകയുടെ 10 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചു. ഓൾ കേരള സ്റ്റേറ്റ് ആൻഡ് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് ലോൺ ആൻഡ് ഡെപ്പോസിറ്റ് കളക്ടെർസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.അമൃതദേവൻ അറിയിച്ചതാണിത്. ഇതിനാവശ്യമായ ക്രമീകരണങ്ങൾ അതാത് ബ്രാഞ്ചുകളിൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News