കേരള ബാങ്കിന്റെ ഭാഗമാകാത്ത ജില്ലാ ബാങ്കുകള്‍ക്ക് സ്വതന്ത്രപദവി നല്‍കും- നബാര്‍ഡ്

[email protected]

കേരള ബാങ്കിന്റെ ഭാഗമാകാതെ ജില്ലാ ബാങ്കുകള്‍ക്ക് സ്വതന്ത്ര പദവിയോടെ നിലനില്‍ക്കാനാകുമെന്ന് നബാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.ജില്ലാ ബാങ്കുകളില്‍ നിലവിലുള്ള അംഗങ്ങളെ ആ ബാങ്കിന്റെ കൂടെ നിലനിര്‍ത്താനും ആകും.

കേരള ബാങ്ക് രൂപവത്കരിക്കുന്നതോടെ ജില്ലാ ബാങ്കുകള്‍ അസാധുവാകും എന്ന ആശങ്ക ഇപ്പോഴുണ്ട്. ജാര്‍ഖണ്ഡില്‍ സംസ്ഥാന ബാങ്ക് രൂപവത്കരണത്തില്‍ നിന്ന് വിട്ടുനിന്ന ധന്‍ബാദ് ബാങ്കിന് ഹൈക്കോടതിയും സുപ്രീംകോടതിയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അംഗീകാരം നല്‍കിയിരുന്നു. നബാര്‍ഡും റിസര്‍വ് ബാങ്കും ഇതിനെ പിന്തുണക്കുകയും ചെയ്തു. ഈ മാതൃക കേരളത്തില്‍ ലയനത്തിന് എതിരായ ജില്ലാ ബാങ്കുകള്‍ക്കും സ്വീകരിക്കാമെന്ന് നബാര്‍ഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News