കേരള ബാങ്കിന്റെ പ്രഥമ ഭരണസമിതി അധികാരമേറ്റു: ഗോപി കോട്ടമുറിക്കൽ ചെയർമാൻ.

adminmoonam

സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രഥമ ഭരണസമിതി അധികാരമേറ്റു. എറണാകുളത്തു നിന്നുള്ള ഗോപി കോട്ടമുറിക്കൽ ആണ് ചെയർമാൻ. തൃശ്ശൂരിൽ നിന്നുള്ള എം കെ കണ്ണനെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തു. പഞ്ചാബ് ആൻഡ് സിൻഡ്‌ ബാങ്കിന്റെ മുൻ മാനേജിംഗ് ഡയറക്ടർ എസ്. ഹരിശങ്കറിനെ സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടർ ആയി നാമനിർദേശം ചെയ്തു.


ബോർഡ് ഓഫ് മാനേജ്മെന്റ് ലേക്ക് ഭരണസമിതിയിൽ നിന്നും ആറ് പ്രതിനിധികളെ നോമിനേറ്റ് ചെയ്തു.ചെയർമാനും വൈസ് ചെയർമാനും പുറമേ കൊല്ലത്തു നിന്നുള്ള അഡ്വക്കേറ്റ് ജി. ലാലു, കോട്ടയത്ത് നിന്നുള്ള കെ ജെ ഫിലിപ്പ്,തിരുവനന്തപുരത്തു നിന്നുള്ള അഡ്വക്കേറ്റ് എസ് ഷാജഹാൻ,കണ്ണൂരിൽ നിന്നുള്ള കെ ജി വത്സലകുമാരി എന്നിവരാണ് ബോർഡ് ഓഫ് മാനേജ്മെന്റ് ഉള്ളത്.

ബാങ്കിംഗ് രംഗത്തുനിന്നുള്ള ആർബിഐയുടെ റിട്ടയേർഡ് എജിഎം വി. രവീന്ദ്രൻ,സാമ്പത്തിക രംഗത്തു നിന്നും പ്ലാനിങ് ബോർഡ് മെമ്പർ കെ എൻ ഹരിലാൽ,സഹകരണ രംഗത്തുനിന്നും മുൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡണ്ട് പി. എ. ഉമ്മർ,നിയമ രംഗത്തുനിന്നും അഡ്വക്കേറ്റ് മാണി വിതയത്തിൽ,കൃഷി രംഗത്തുനിന്നും കേരള കാർഷിക സർവകലാശാല പ്രഫസർ ഡോക്ടർ ജിജു പി അലക്സ് എന്നിവരെ ബോർഡ് ഓഫ് മാനേജ്മെന്റ് ലേക്ക് നോമിനികൾ ആയി നിർദ്ദേശിച്ചു.ഒരാളെ പിന്നീട് നിയമിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News