കേരള ഫുഡ് പ്ലാറ്റ് ഫോം വര്‍ക് ഷോപ്പ് സംഘടിപ്പിച്ചു
കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും ( K-DISC ) കുന്നുകര സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി കുന്നുകര എം.ഇ.എസ് എഞ്ചിനീയറിങ് കോളേജില്‍ വെച്ച് കേരള ഫുഡ് പ്ലാറ്റ് ഫോം വര്‍ക് ഷോപ്പ് സംഘടിപ്പിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. സഹകരണസ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഓണ്‍ലൈനായി വിറ്റഴിക്കുന്നത് ഓണ്‍ലൈന്‍ ആപ്പ് വികസിപ്പിക്കുന്നതിനുളള ആ ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നു.
കുന്നുകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്. വേണു അധ്യക്ഷത വഹിച്ചു. പള്ളിയാക്കല്‍ ബാങ്ക് പ്രസിഡന്റ് ജയചന്ദ്രന്, K-DISC മെമ്പര്‍ സെക്രട്ടറി ഡോക്ടര്‍ ഉണ്ണികൃഷ്ണന്, പ്രോഗ്രാം കോര്‍ഡിനേറ്ററും K-DISC കണ്‍സള്‍ട്ടന്റുമായ ഡോക്ടര്‍ നിധി എം.ബി, എം. പി. വിജയന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍), സജീവ് കര്‍ത്ത എന്നിവര്‍ സംസാരിച്ചു. എറണാകുളം ജില്ലയിലെ കാര്‍ഷികമേഖലയില്‍ വിവിധ ഇടപെടലുകള്‍ നടത്തുന്ന 45 സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ആശംസ അര്‍പ്പിച്ചു. ബാങ്ക് സെക്രട്ടറി കെ.എസ്.ഷിയാസ് സ്വാഗതവും പറവൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷാജിത നന്ദിയും പറഞ്ഞു.