കേന്ദ്ര സഹകരണ മന്ത്രാലയം ശരത് പവാറിന്റെ പിന്‍ന്തുണ തേടി

Deepthi Vipin lal

കേന്ദ്ര സഹകരണ മന്ത്രാലയം പ്രതിനിധികള്‍ മുന്‍ കേന്ദ്ര മന്ത്രിയും എന്‍.സി.പി നേതാവുമായ ശരത് പവാറിനെ സന്ദര്‍ശിച്ചു. സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ മന്ത്രാലയവുമായി പങ്കുവെക്കണമെന്നും മന്ത്രാലയത്തിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ വേണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. സഹകരണ മന്ത്രാലയത്തിന് വേണ്ട എല്ലാ വിധത്തിലുളള പിന്തുണയും നല്‍കാമെന്ന് ശരത് പവാര്‍ ഉറപ്പു നല്‍കി. സഹകരണ വകുപ്പ് സെക്രട്ടറി ഗ്യാനേഷ് കുമാര്‍, ജോയിന്റ് സെക്രച്ചറി പങ്കജ് കുമാര്‍ ബെന്‍സല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സുജേധ, ചീഫ് ഡയറക്ടര്‍ ലളിത് ഗോയല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News