കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു: വര്‍ഗീസ് ജോര്‍ജ്

moonamvazhi

കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ് അഭിപ്രായപ്പെട്ടു.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ വനിതാവിഭാഗം സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ എല്ലാ മേഖലയിലും ബന്ധപ്പെടുത്തിക്കൊണ്ട് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയ്ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സഹകരണമേഖലയെ ഞെക്കിക്കൊല്ലാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്ന കലക്ഷന്‍ ഏജന്റുമാരുടെ വെട്ടി കുറച്ച ഇന്‍സെന്റീവ് പുനസ്ഥാപിക്കുക, കുടിശിക ഉടന്‍ വിതരണം ചെയ്യുക, ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ഡി.എ. ഉടന്‍ പ്രഖ്യാപിക്കുക, സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ വനിതാവിഭാഗം സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം നടത്തിയത്.

സംസ്ഥാന കണ്‍വീനര്‍ കെ.പി. ദീപ അധ്യക്ഷയായി. മുന്‍മന്ത്രി ഡോ.എ.നീലലോഹിതദാസന്‍ നാടാര്‍, കെ.സി.ഇ.സി സംസ്ഥാന പ്രസിഡണ്ട് സി. സുജിത്ത്, ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എം നായര്‍, ജില്ലാ പ്രസിഡന്റ് മലയിന്‍കീഴ് ചന്ദ്രന്‍ നായര്‍, റീബ കൃഷ്ണകുമാര്‍, ആര്‍.എസ് ശ്രീരഞ്ജിനി, എം.പി പ്രവീണ, ഹരീഷ് കടവത്തൂര്‍, സുനില്‍ ഖാന്‍, ഷോബിന്‍ തോമസ്, രവീന്ദ്രന്‍ കുന്നോത്ത്, മേപ്പൂക്കട മധു, സി.പി. രാജന്‍, ഒ.മഹേഷ് കുമാര്‍, മലയില്‍ ബാലകൃഷ്ണന്‍, സജീന്ദ്രന്‍ പാലത്തായി, ഹരികുമാര്‍.കെ, പവിത്രന്‍.കെ, പി.പ്രസീത് കുമാര്‍, റിനില്‍.കെ.പി,
എം.പി.ജയദേവന്‍, അജിത തൃക്കരിപ്പൂര്‍ എന്നിവര്‍ പങ്കെടുത്തു. റീഷ്മ.കെ സ്വാഗതവും ജിഷ.വി.സി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News