കെ.എം.മാണിയുടെ ഓര്‍മയ്ക്കായി സഹകരണ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ്
സഹകരണ വിദ്യാഭ്യാസ രംഗത്തെ നൈപുണ്യവികസനത്തിന് കെ.എം. മാണി എവര്‍ റോളിങ് ട്രോഫിയും എന്റോവ്മെന്റും ഏര്‍പ്പെടുത്താന്‍
പാലാ മീനച്ചില്‍ സര്‍ക്കിള്‍ സഹകരണയൂണിയന്‍ തീരുമാനിച്ചു. ദീര്‍ഘ കാലം M L A യും മന്ത്രിയും ആദ്യകാല സഹകാരിയുമായിരുന്ന മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനാണിത്. എന്‍ഡോവ്മെന്റും എവര്‍ റോളിങ് ട്രോഫികളും സംസ്ഥാന സഹകരണ യൂണിയന് നടത്തുന്ന പരീശീലന കോളേജ് /കേന്ദ്രങ്ങള്‍ക്കും അവിടെ പഠിച്ചു H D C/ J D S കോഴ്സകള്ക്കു മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് സമ്മാനിക്കുക.
എന്‍ഡോവ്മെന്റിനു ആവശ്യമായ സ്ഥിരനിക്ഷേപത്തിന്റെ രശീതിയും ട്രോഫികളും സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് കൃഷ്ണന് നായര്‍ക്കു കൈമാറി. തിരുവനന്തപുരത്തു നടന്ന സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന്മാരുടെ യോഗത്തില്‍ മീനച്ചില്‍ സര്‍ക്കിള്‍ യൂണിയന് ചെയര്മാന് ജോണ്സണ് പുളിക്കീല്‍, കെഎം തോമസ്, ഡയസ് ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് രശീതി കൈമാറിയത്. വരുന്ന നവംബറിലെ സഹകരണ വാരാഘോഷ സമ്മേളനത്തില്‍ത്തന്നെ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്യുന്നതാണെന്ന് സംസ്ഥാന ചെയര്മാന് അറിയിച്ചു.