കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ എടിഎം, സിഡിഎം പ്രവര്‍ത്തനം തുടങ്ങി
കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ എടിഎം, സിഡിഎം കൗണ്ടര്‍ ചെറുവറ്റ ബസാറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഈവയര്‍ സോഫ്റ്റ്‌ടെക് സൊല്യൂഷന്‍സിന്റെ സഹകരണത്തോടെയാണ് ഈ സൗകര്യം നടപ്പിലാക്കിയത്. കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കെ. അശോകന്‍ നായര്‍, പി. ഗംഗാധരന്‍ നായര്‍, കെ. സി. ചന്ദ്രന്‍, എ. സി. മുഹമ്മദ്, പി. അനില്‍കുമാര്‍, എം. രവീന്ദ്രന്‍, അഷ്‌റഫ് പി, ഷൈജു പി, കുരുവട്ടൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് കെ.കെ സഹദേവന്‍, കുരുവട്ടൂര്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി. ജിതേഷ് എന്നിവര്‍ പങ്കെടുത്തു. കുരുട്ടു സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ പി.എം അബ്ദുറഹിമാന്‍ സ്വാഗതവും ഡയറക്ടര്‍ ഹാരിസ് പി.എം. നന്ദിയും പറഞ്ഞു.