കുട്ടമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നാലാംമൈല്‍ ശാഖാ മന്ദിരം പ്രവര്‍ത്തനം ആരംഭിച്ചു
കുട്ടമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നാലാംമൈല്‍ ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം വ്യവസായ നിയമവകുപ്പ് മന്ത്രി പി.രാജീവ് നിര്‍വ്വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ആഡിറ്റോറിയം കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവും സേഫ് ഡെപ്പോസിറ്റ് ലോക്കർ ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീമും ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി വി.എ. ആനന്ദവല്ലി റിപ്പോര്‍ട്ടും അവതരണം നടത്തി. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എം. മീതിയന്‍ പിള്ള സ്വാഗതവും ഭരണ സമിതി അംഗം കെ.ബി. ശ്രീനിവാസന് നന്ദിയും പറഞ്ഞു. ത്രിതല പഞ്ചായത്തംഗങ്ങളും, സഹകരണ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരും, പ്രമുഖ സഹകാരികളും പങ്കെടുത്തു.