കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക്: പ്രീമ മനോജ് ആദ്യ വനിതാ ചെയര്‍പേഴ്സണ്‍
കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ചെയര്‍പേഴ്സണായി പ്രീമ മനോജ് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കായ കാലിക്കറ്റ് സിറ്റി ബാങ്കില്‍ ആദ്യമായാണ് ഒരു വനിത ചെയര്‍പേഴ്സണാകുന്നത്. വൈസ് ചെയര്‍മാനായി കെ. ശ്രീനിവാസനെ തെരഞ്ഞെടുത്തു. യൂണിറ്റ് ഇന്‍സ്പെക്ടര്‍ സുധീര്‍ കുമാര്‍.പി.പി വരണാധികാരിയായി തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്കി.
ഭരണസമിതി അംഗങ്ങള്‍: ജി. നാരായണന് കുട്ടി, സി.എന്‍. വിജയകൃഷ്ണന്, അഡ്വ. ടി.എം.വേലായുധന്, അബ്ദുള്‍ അസീസ്. എ,എന്‍.പി. അബ്ദുള്‍ ഹമീദ്, പി.എ. ജയപ്രകാശ്, കെ.ടി. ബീരാന് കോയ, അഡ്വ. കെ.പി. രാമചന്ദ്രന്, അജയ് കുമാര്‍.കെ, ഷിംന പി.എസ്, സംഗീത ബല്‍രാജ്.
സഹകരണ സംഘങ്ങളുടെ ഭരണ സമിതിയില്‍ മുന്നു വനിതകളെ ഉള്‍പ്പെടുത്തണമെന്ന കേരള ഹൈക്കോടതിയുടെ വിധി (WPC 34796 of 2008 ) ആദ്യമായി നടപ്പിലാക്കിയ ബാങ്കാണ് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക്. തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് ഇത് എല്ലായിടത്തും നടപ്പിലാക്കുകയുണ്ടായി.