കാലിക്കറ്റ് സിറ്റി ബാങ്ക് ഇന്‍ഷൂറന്‍സ് രംഗത്തേക്ക്
ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണനം ചെയ്യാനുള്ള ധാരണാപത്രം എല്‍.ഐ.സി. സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ വി.എസ്. മധു കാലിക്കറ്റ് സിറ്റി ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍ കുട്ടിക്ക് കൈമാറുന്നു
കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കും ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും സഹകരിച്ച് നടപ്പാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് തുടക്കമായി. ഇതുസംബന്ധിച്ച കരാറില്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു. ഇതോടെ, എല്‍.ഐ.സി യുടെ 28 പോളിസികള്‍ സിറ്റി ബാങ്കിന്‍റെ 26 ബ്രാഞ്ചുകളിലൂടെ വിപണനം ചെയ്യാന്‍ സാധിക്കും.
കോര്‍പ്പറേറ്റ് ഏജന്‍റായി (കോമ്പോസിറ്റ്) പ്രവര്‍ത്തിക്കാനുള്ള ഇന്‍ഷൂറന്‍സ് റെഗുലേറ്റി ആന്‍റ് ഡവലപ്പ്മെന്‍റ് അതോറിറ്റിയുടെ അനുമതി സിറ്റി ബാങ്കിന് ലഭിച്ചിട്ടുണ്ട്. ജനറല്‍ ഇന്‍ഷൂറന്‍സ് പോളിസികള്‍ ബാങ്കിന് നേരിട്ട് നല്‍കാന്‍ സാധിക്കും. ലൈഫ് ഇന്‍ഷൂറന്‍സിനുള്ള നടപടിക്രമങ്ങള്‍ ബാങ്കില്‍ നിന്ന് ചെയ്യാം.
കേരളത്തില്‍ ആദ്യമായാണ് ഒരു സഹകരണ സ്ഥാപനം ഇത്തരമൊരു ആശയം നടപ്പാക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പ്രൈമറി സഹകരണ സ്ഥാപനത്തിനുള്ള പുരസ്കാരം ലഭിച്ച ബാങ്കാണ് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് ബാങ്ക്.
കാലിക്കറ്റ് സിറ്റി ബാങ്കില്‍ നടന്ന ചടങ്ങില്‍ ജി.നാരായണന്‍ കുട്ടി (ബാങ്ക് ചെയര്‍മാന്‍), വി.എസ്. മധു (എല്‍.ഐ.സി. സീനിയര്‍ ഡിവിഷണല്‍ മാനേജര്‍) , വി. വിനയ ചന്ദ്രന്‍ (സീനിയര്‍ ബ്രാഞ്ച് മാനേജര്‍, എല്‍.ഐ.സി ) , സാജുജെയിംസ് ( സിറ്റിബാങ്ക് ജനറല്‍ മാനേജര്‍ ) , രാഗേഷ്.കെ (അസി. ജനറല്‍ മാനേജര്‍ സിറ്റി ബാങ്ക് ) , എസ്. പ്രേംകുമാര്‍, കെ.കെ.ബിജുമോന്‍ ( മാര്‍ക്കറ്റിങ് മാനേജര്‍മാര്‍ , എല്‍.ഐ.സി ), ജെ.കരുണാകരന്‍ ( മാനേജര്‍ ബാങ്ക് അഷ്വറന്‍സ് ആന്‍റ് ആക്കുറേറ്റ് ചാനല്‍), ബിനുഷ (പ്രിന്‍സിപ്പല്‍ ഓഫീസര്‍, കാലിക്കറ്റ് സിറ്റി ബാങ്ക്) എന്നിവര്‍ പങ്കെടുത്തു.