കാലിക്കറ്റ് സിറ്റി ബാങ്കിന്റെ ഗോള്‍ഡ് കൗണ്ടര്‍ പുതിയ കെട്ടിടത്തില്‍

Deepthi Vipin lal

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ പയ്യാനക്കലിലെ ഗോള്‍ഡ് ലോണ്‍ കൗണ്ടര്‍ നവീകരിച്ച് കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പയ്യാനക്കല്‍ ശ്രീലകം ആര്‍ക്കൈഡ് കെട്ടിടത്തിലാണ് ഈ കൗണ്ടര്‍ ഇനി പ്രവര്‍ത്തിക്കുക.

ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ സാജു ജെയിംസ്, അസി. ജനറല്‍ മാനേജര്‍മാരായ രാകേഷ് കെ., നന്ദു കെ.പി., ബ്രാഞ്ച് മാനേജര്‍ രാജേശ്വരി എം. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News