കണ്ണൂർ ജില്ലാ ബാങ്കിന് ദേശീയ പുരസ്ക്കാരം

[mbzauthor]

കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന് ജില്ലാ സഹകരണ ബാങ്കുകൾക്കുള്ള അഖിലേന്ത്യാ പുരസ്ക്കാരം. നൂതന ഡിജിറ്റൽ സംവിധാനവും ഇടപാടുകൾക്ക് സുരക്ഷയും ഒരുക്കി മികച്ച ഐടി സേവനം നൽകുന്നതിനാണ് പുരസ്കാരം .വിവിധ തട്ടിലുള്ള ബാങ്കുകൾ, സൊസൈറ്റികൾ എന്നിവയുടെ പ്രവർത്തനം വിലയിരുത്തി ബാങ്കിങ് ഫ്രോണ്ടിയർ ആണ് പുരസ്കാരം നൽകുന്നത്.

പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാരെ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന നാഷണൽ ഫിനാൻഷ്യൽ സ്വിച്ചുമായി ബന്ധിപ്പിച്ച് റുപെ ഡെബിറ്റ് കാർഡ്/റുപെ കിസാൻ ക്രഡിറ്റ് കാർഡ് നൽകിയത് രാജ്യത്ത് ആദ്യമായി തന്നെ കണ്ണൂരിലാണ്. നബാർഡിന്റെ മാർഗനിർദ്ദേശത്തിൽ ജില്ലാ ബാങ്കും വീർമതി സോഫ്റ്റ് വെയർ ആൻറ് ടെലി കമ്മ്യൂണിക്കേഷനും ചേർന്ന് വികസിപ്പിച്ച ഈ പദ്ധതി പിന്നീട് സംസ്ഥാനം മുഴുവൻ നടപ്പിലാക്കി.പ്രാഥമിക സഹകരണ ബേങ്കുകളിലെ ഇടപാടുകാര്‍ക്ക് കെവൈസി നിര്‍ദേശങ്ങള്‍ക്ക് പാലിച്ച് സീറോ ബാലന്‍സ് മിറര്‍ അക്കൗണ്ട് ജില്ലാ ബാങ്കില്‍ ആരംഭിച്ചാണ് ഇത് നടപ്പാക്കുന്നത്. ഈ അക്കൗണ്ടുകളെ പ്രാഥമിക ബാങ്കുകളിലെ അക്കൗണ്ടുമായി പ്രത്യേകം തയ്യാറാക്കിയ ഇന്‍റര്‍ ഫെയ്സ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നു. ഈ അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന റുപെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തെ ഏത് എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കം. മറ്റു പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ വിവിധ ഡെബിറ്റ് കാര്‍ഡുകളിലൂടെ നല്‍കുന്ന സേവനങ്ങളെല്ലാം ജില്ലാ ബാങ്ക് കാര്‍ഡുപയോഗിച്ച് ചെയ്യാനാകും. ഇതിനകം ജില്ലയില്‍ 50000-ലധികം കാര്‍ഡുകള്‍ വിതരണംചെയ്തിട്ടുണ്ട്.

ഡിജിറ്റല്‍ ബാങ്കിങ് പദ്ധതിയുടെ ഭാഗമായി നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ബാങ്കിങ് ടെക്നോളജി ഡെമോന്‍സ്ട്രേഷന്‍ വാന്‍ മാതൃകാപരാണെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയരുത്തി. ഡിജിറ്റല്‍ ബേങ്കിങ് ബോധവല്‍ക്കരണം ഗ്രാമീണ ജനങ്ങളില്‍ എത്തിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. മൊബൈൽ ബാങ്കിങ് അപ്ലിക്കേഷൻ, ഇന്‍റര്‍നെറ്റ് ബാങ്കിങ്, എടിഎം തുടങ്ങിയവയും ജില്ലാ ജില്ലാ ബാങ്ക് ഇതിനോടകം നടപ്പിലാക്കിക്കഴിഞ്ഞു. റിസര്‍വ്വ് ബാങ്കിന്റെ നിർദ്ദേശം അനുസരിച്ച് രാജ്യത്തെ നാല്ക്രഡിറ്റ് ഇന്‍ഫെര്‍മേഷന്‍ കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര കെവൈസി റിക്കാര്‍ഡ് രജിസ്റ്ററിലും അംഗത്വമെടുത്തു. കേരള ഗവണ്‍മെന്‍റിന്‍റെ തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന മിനിമം വേജ് പദ്ധതി നടപ്പിലാക്കുന്നതിനും അംഗീകാരം ലഭിച്ചു. നിയമപരമായി പൂര്‍ത്തിയാക്കേണ്ട ഇന്‍ഫെര്‍മേഷന്‍ സിസ്റ്റം ഓഡിറ്റ്, മൈഗ്രേഷന്‍ ഓഡിറ്റ് എന്നിവ പൂര്‍ത്തിയാക്കി കുറ്റമറ്റ രീതിയിലാണ് ബാങ്കിന്‍റെ പ്രവര്‍ത്തനം. സെപ്റ്റംബര്‍ ഒന്‍പതിന് ഡല്‍ഹിയിലെ ഹോട്ടല്‍ പ്രൈഡ് പ്ലാസ എയ്റോസിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

[mbzshare]

Leave a Reply

Your email address will not be published.