ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പുഷ്പ ഫല തൈ പ്രദര്‍ശനം നടത്തി
കോഴിക്കോട് ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്കും കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂള്‍ പി.ടി.എയും സംയുക്തമായി പുഷ്പ ഫല തൈ പ്രദര്‍ശനം നടത്തി. സ്‌കൂളില്‍ നടക്കുന്ന പുഷ്പ – ഫല വൃക്ഷ തൈകളുടെ പ്രദര്‍ശനവും വില്‍പനയും ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ അബ്ദുള്ളക്കുട്ടി സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബിബിന്‍ ജോസിന് തൈ നല്‍കി ഉല്‍ഘാടനം നിര്‍വഹിച്ചു.
കുട്ടികളില്‍ കാര്‍ഷിക അഭിരുചി വളര്‍ത്തുക, പുത്തന്‍ ഫല വൃക്ഷതൈകള്‍ അലങ്കാര ചെടികള്‍ എന്നിവ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടു കൂടിയാണ് പ്രദര്‍ശനം നടത്തുന്നത്. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാംന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കരുണാകരന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ഷീജ, ബാങ്ക് ഡയറക്ടര്‍മാരായ മുജീബ് റഹ്മാന്‍, ലിസി ജേക്കബ്, മരക്കാര്‍ ഹാജി, സ്‌കൂള്‍ എച്ച്.എം. ഇന്‍ചാര്‍ജ് സൈന സൈമണ്‍, പി.ടി.എ പ്രസിഡന്റ് കെ.മുജീബ്, സ്റ്റാഫ് സെക്രട്ടറി വി.സുധേഷ് എന്നിവര്‍ സംസാരിച്ചു. ജനുവരി പന്ത്രണ്ട് വെള്ളിയാഴ്ച വരെയാണ് പ്രദര്‍ശനം.