ഓണക്കിറ്റ് വിതരണം ചെയ്തു
കോഴിക്കോട് ഫറോക്ക് റീജിയണൽ അഗ്രികൾച്ചറിസ്റ്റ്സ് ആൻഡ് ലേബർ വെൽഫെയർ സഹകരണ സംഘം ഓണത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് ഓണക്കിറ്റും ഓണപ്പുടവയും നൽകി.
സംഘം പ്രസിഡന്റ് എം. രാജനും ഭരണസമിതി അംഗങ്ങളും ചേർന്ന് കിറ്റ് വിതരണം ചെയ്തു.പ്ലസ്ടുവിന് ഉയർന്ന മാർക്ക് നേടിയ സംഘം ഡയറക്ടർ മാരുടെയും ജീവനക്കാരുടെയും മക്കൾക്ക് ഉപഹാരം നൽകി. എം. രാജൻ അധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, കോഴിക്കോട് കോർപ്പറേഷൻ അർബൻ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ബാലഗംഗാധരൻ, സംഘം ഡയറക്ടർ വിനോദ്. എൻ എന്നിവർ പങ്കെടുത്തു.