ഓണം മേള മന്ത്രി സന്ദര്‍ശിച്ചു
കാസര്‍കോട് നീലേശ്വരം അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘം നടത്തുന്ന കേരള ദിനേശ്, കൈത്തറി ഉത്പന്നങ്ങളുടെ ഓണം മേള തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു. കൈത്തറിയുടെ മേന്മയും ദിനേശിന്റെ നന്മയും ജനങ്ങളിലേക്കെത്തിക്കാന്‍ ഇത്തരം മേളകള്‍ക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, പ്രൊഫ. കെ.പി. ജയരാജന്‍, സംഘം പ്രസിഡന്റ് കെ.പി. രവീന്ദ്രന്‍, കേരള ദിനേശ് ചെയര്‍മാന്‍ എം.കെ. ദിനേശ് ബാബു, നീലേശ്വരം ദിനേശ് സഹകരണ സംഘം പ്രസിഡന്റ് കെ. രാഘവന്‍, സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.സി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.