ഒറ്റപ്പാലം അർബൻ ബാങ്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി.
ഒറ്റപ്പാലം അർബൻ ബാങ്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി.ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്, ഒറ്റപ്പാലം മുൻസിപ്പാലിറ്റിയിലെ വരോട് ദുരിതാശ്വാസ ക്യാമ്പിലേക്കാവശ്യമായ അവശ്യ സാധനങ്ങൾ നൽകി. പുതപ്പ്, ബ്രഡ്, പാൽ തുടങ്ങിയ സാധനങ്ങളാണ് ക്യാമ്പിലേക്ക് എത്തിച്ചത്. ക്യാമ്പിൽ നിന്നും ആവശ്യപ്പെട്ട സാധനങ്ങളാണ് ബാങ്ക് എത്തിച്ചു നൽകിയത്. ബാങ്ക് പ്രതികളായ സഞ്ജീവ്, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.