എസ്.എൽ.ഐ ,ജി.ഐ.എസ് – സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രീമിയം അടിസ്ഥാന ശമ്പളത്തിനുഅനുസരിച്ച്.

adminmoonam

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് സ്കീംമിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ കേരള സ്റ്റേറ്റ് ഇൻഷൂറൻസ് ഡിപ്പാർട്ട്മെന്റിന്റെ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പോളിസി യുടെയും ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുടെയും പ്രീമിയം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന് അനുസരിച്ച് നാല് സ്ലാബുകൾ ആയി തിരിച്ച് സർക്കാർ ഉത്തരവിറക്കി. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. കഴിഞ്ഞ ഈ മാസം 18 ന് ഇറങ്ങിയ ഉത്തരവ് പ്രകാരം ജി.പി.എ.ഐ.എസ് ന്റെ അടുത്ത വർഷത്തെ പ്രീമിയം തുക സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 500 രൂപയും ജിഎസ്ടിയും ആയിരുന്നു. ഇതിൽ മാറ്റം വരുത്തിയിട്ടില്ല. ജി.പി.എ.ഐ.എസ് സ്‌കീമിൽ ഉൾപ്പെടണമെങ്കിൽ ഇതിനൊപ്പം സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പോളിസിയും ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലും അംഗങ്ങൾ ആകണമെന്ന് നിഷ്കർഷിച്ചിരുന്നു. ഇതിൽ അംഗങ്ങളാകാൻ ആയി ഇപ്പോൾ നാല് സ്ലാബ്ബുകൾ ആക്കി തിരിചാണ് പ്രീമിയം തുക നിശ്ചയിച്ചിരിക്കുന്നത്.

എസ്.എൽ.ഐ പദ്ധതിയിൽ 35600 രൂപയ്ക്ക് മുകളിൽ അടിസ്ഥാന ശമ്പളം ഉള്ള സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 600 രൂപയാണ് പ്രതിമാസ പ്രീമിയം.19300 രൂപ മുതൽ35599 രൂപവരെ അടിസ്ഥാന ശമ്പളം ഉള്ളവർക്ക് 500 രൂപയാണ് പ്രതിമാസ പ്രീമിയം.9190 രൂപ മുതൽ19299 രൂപവരെ അടിസ്ഥാന ശമ്പളം ഉള്ളവർക്ക് 300 രൂപയാണ് പ്രതിമാസ പ്രീമിയം. 9189 രൂപയ്ക്ക് താഴെ അടിസ്ഥാനശമ്പളം ഉള്ളവർക്ക് 200 രൂപയാണ് പ്രതിമാസ പ്രീമിയം.

ജി.ഐ.എസ് പദ്ധതിപ്രകാരം അടിസ്ഥാന ശമ്പളം24880-69450ഉം അതിനു മുകളിലും ഉള്ളവർക്ക് 600 രൂപയാണ് പ്രതിമാസ പ്രീമിയം.18300-51550 മുതൽ24880-69450നു താഴെ വരെയുള്ളവർക്കു 500 രൂപയാണ് പ്രതിമാസ പ്രീമിയം.8300-20300മുതൽ 18300-51550നു താഴെയുള്ളവർക്ക് 400 രൂപയാണ് പ്രതിമാസ പ്രീമിയം.8300-20300ന് താഴെയുള്ളവർക്ക് 300 രൂപയും പ്രതിമാസ പ്രീമിയം അടയ്ക്കണം.

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷുറൻസ് ആദ്യ വരിസംഖ്യ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും കിഴിവ് നടത്തി ട്രഷറിയിൽ ചെലാൻ മുഖേനയോ ഇ- ട്രഷറിയിൽ ഓൺലൈൻ മുഖേനയോ ഇൻഷുറൻസ് വകുപ്പ് ഓഫീസുകളിൽ നേരിട്ടോ അടച്ചശേഷം നൽകുന്ന വ്യക്തിഗത വിവരങ്ങളടങ്ങിയ ഷെഡ്യൂൾ സഹിതം ഫോറം സി യിലുള്ള അപേക്ഷ ചലാൻ/ഇ-ചലാൻ/ടി.ആർ 5 രസീത് സഹിതം ബന്ധപ്പെട്ട ജില്ലാ ഇൻഷുറൻസ് ഓഫീസിൽ സ്വീകരിക്കണം.

സഹകരണ സ്ഥാപനങ്ങളിലെ 50 വയസ്സിൽ താഴെ പ്രായമുള്ള എല്ലാ ജീവനക്കാരും നിർബന്ധമായും സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ സംസ്ഥാന ലൈഫ് ഇൻഷുറൻസ് പോളിസിയും ഗ്രൂപ്പ് ഇൻഷുറൻസ് അക്കൗണ്ടും എടുത്ത് പ്രസ്തുത പദ്ധതിയിൽ അംഗത്വം നേടണം എന്ന വ്യവസ്ഥ കർശനമായി പാലിക്കുവാൻ സ്ഥാപന മേലധികാരികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News