എല്ലാ സഹകരണ ജീവനക്കാരെയും ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുമെന്ന് സഹകരണ വകുപ്പ് മന്ത്രി.

adminmoonam

 

കെയർ ഹോം പദ്ധതി ലോകശ്രദ്ധ ആകർഷിചുവെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി സഹകരണ വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കിയ കെയർ ഹോം ഭവന നിർമ്മാണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സഹകാരികളുടെ പൂർണപിന്തുണ മന്ത്രി അഭ്യർത്ഥിച്ചു. കോഴിക്കോട് ജില്ലയിലെ സഹകാരികളും സഹകരണ ഉദ്യോഗസ്ഥരുമായി സംവദിക്കുന്ന സഹകാരി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കെയർ ഹോം  രണ്ടാംഘട്ടത്തിൽ ഭവനരഹിതർക്ക് ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്ന പദ്ധതിയെപ്പറ്റിയും മന്ത്രി വിശദമാക്കി. എല്ലാ വനിതാ സഹകരണ സംഘങ്ങൾക്കും വനിത ഫെഡിൽ  അഫിലിയേഷൻ നൽകുമെന്ന് ചർച്ചയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. സ്പാർക്കിൽ നിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടി പുനർ ആലോചിക്കുന്നതിനായി ധനകാര്യവകുപ്പ്മായും ഐ.ടി വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് രജിസ്ട്രാർ ഡോക്ടർ പി. കെ.ജയശ്രീ ഐ.എ.എസ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ജോയിന്റ് രജിസ്ട്രാർ വി. കെ.രാധാകൃഷ്ണൻ,pacs അസോസിയേഷൻ സെക്രട്ടറി ഇ.രമേഷ് ബാബു, ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ കെ.പി. അജയകുമാർ,അസിസ്റ്റന്റ് രജിസ്ട്രാർ എ.കെ. ആഗസ്തി എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News