എന്‍.എം.ഡി.സി. യുടെ ഇരുപത്തിയാറാമത് ഔട്ട്ലെറ്റ് പാറക്കടവില്‍ തുടങ്ങി
സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എന്‍.എം.ഡി.സി. യുടെ ഇരുപത്തിയാറാമത് ഔട്ട്ലെറ്റ് കോഴിക്കോട് പാറക്കടവില്‍ ആരംഭിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് ഉല്‍ഘാടനം ചെയ്തു. എന്‍.എം.ഡി.സി. ചെയര്മാന് പി. സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഹസ്സന് പിള്ളാണ്ടി ആദ്യ വില്‍പ്പന ഏറ്റു വാങ്ങി.
എന്‍.എം.ഡി.സി. ഉല്‍പ്പന്നമായ കോപ്പോള്‍ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ, ഹെയര്‍ കെയര്‍ ഓയില്‍, വയനാടന്‍ കാപ്പിപ്പൊടി, റോസ്റ്റഡ് കോഫി, ചുക്ക് കാപ്പി, കുരുമുളക് സുഗന്ധ വ്യഞ്ജനങ്ങള്‍, കാട്ടുതേന്‍, സര്‍ക്കാര്‍ സ്ഥാപനമായ കേരളാ സോപ്സിന്റെ ഉല്‍പ്പന്നങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ഇവിടെ കിട്ടും. വടകര ബ്രാഞ്ച് മാനേജര്‍ വി.എസ. ശ്രിധിന്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഹാജറ ചെറൂണിയില്‍, വസന്ത കരിന്ത്രയില്‍, വ്യാപാരി വ്യവസായ ഏകോപനസമിതി യൂണിറ്റ് ജനറല്‍ സെക്രട്ടറി പി. ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.