എം.വി.ആർ കാൻസറിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്ലാസ്റ്റിക് വിമുക്ത ചാത്തമംഗലം പദ്ധതിക്ക് തുടക്കമായി.
കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററും ചാത്തമംഗലം ഗ്രാമ പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന പ്ലാസ്റ്റിക് വിമുക്ത ചാത്തമംഗലം പദ്ധതിക്ക് തുടക്കമായി. ‘ഇന്നത്തെ കരുതൽ നാളത്തെ കരുത്ത്’ എന്ന സന്ദേശത്തോടെ ആണ് എം.വി.ആർ കാൻസർ ആശുപത്രി, പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
കാൻസർ സെന്ററിൽ നിന്നും കട്ടാങ്ങൽ അങ്ങാടിയിലേക്ക് നടത്തിയ ദീപശിഖാ റാലിക് കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോക്ടർ നാരായണൻകുട്ടി വാര്യർ ദീപം തെളിയിച്ചു. കാൻസർ സെന്റർ വൈസ് ചെയർമാൻ വി.എ.ഹസ്സൻ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീനക് ദീപശിഖ കൈമാറി. പരിപാടിയുടെ ഭാഗമായി ആയിരം ശുചിത്വ ദീപങ്ങൾ തെളിയിക്കുകയും കാൻസർ രോഗ ബോധവൽക്കരണവും നടത്തി. ചൂലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും പഞ്ചായത്തിലെ വ്യാപാരികളുടെയും സഹകരണത്തോടെയാണ് ഫ്രീ പ്ലാസ്റ്റിക് ചാത്തമംഗലം പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബീന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാൻസർ സെന്റർ വൈസ് ചെയർമാൻ വി.എ. അധ്യക്ഷത വഹിച്ചു. ആശുപത്രി ലൈസൻ ഓഫീസർ ജയകൃഷ്ണൻ കാരാട്ട് , കെയർ ഫൗണ്ടേഷൻ സെക്രട്ടറി കെ. ജയേന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി പി.രാജീവ് എന്നിവർ സംസാരിച്ചു.