എം.വി. ആര് കാന്‍സര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജറിയുടെ ട്രയല്‍ തുടങ്ങി
റോബോട്ടിക് സര്‍ജറിയുടെ ട്രയല്‍ കോഴിക്കോട് എം.വി. ആര്. കാന്‍സര്‍ സെന്ററില്‍ തുടങ്ങി. ദക്ഷിണേന്ത്യയിലെ കാന്‍സര്‍ സെന്ററുകളിൽ ഇതാദ്യമായാണ് ഓപ്പറേഷന് തിയറ്ററില്‍ റോബോട്ടിക് സർജറി ഒരുക്കുന്നത്. പതിനാല് കോടി രൂപയാണ് ഈ റോബോട്ടിക് സംവിധാനത്തിന്റെ ചെലവ്.
ആരോഗ്യമന്ത്രിയെയും സഹകരണ മന്ത്രിയെും പങ്കെടുപ്പിച്ച് റോബോട്ടിക് സര്‍ജറിയുടെ ഉദ്ഘാടനം വിപുലമായി നടത്തുമെന്ന് എം.വി. ആര്. കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍. വിജയകൃഷ്ണൻ അറിയിച്ചു.
[mbzshare]