എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ഡി.എം.ആര്‍.ഡി പോസ്റ്റ് എംബിബിഎസ് ഡിപ്ലോമ കോഴ്സിന് അംഗീകാരം
കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് നടത്തുന്ന ഡിപ്ലോമ കോഴ്സായ ഡി.എം.ആര്‍.ഡി (എന്‍.ബി.ഈ.എം.എസ്) എന്ന റേഡിയോ ഡയഗ്നോസിസ് പോസ്റ്റ് എംബിബിഎസ് ഡിപ്ലോമ കോഴ്സിന് അംഗീകാരം ലഭിച്ചു. ഒരു വര്‍ഷം 2 സീറ്റാണ് ലഭിച്ചിരിക്കുന്നത്.
ബിരുദാനന്തര മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓങ്കോളജിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കാനും കൂടാതെ മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ പരിശീലനം, നിരീക്ഷണം, ഇന്റേണ്‍ഷിപ്പ് എന്നിവ ആവശ്യമുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാനും ലക്ഷ്യമിട്ട് 2019 ജനുവരിയിലാണ് എം.വി.ആര്‍., സി.സി.ആര്‍.ഐ അക്കാദമി രൂപീകരിച്ചത്.
2019 ജൂണില്‍ എം.വി.ആര്‍. അക്കാദമിക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് (NBE) നടത്തുന്ന DrNB മെഡിക്കല്‍ ഓങ്കോളജി (2 സീറ്റ് / വര്‍ഷം), DrNB സര്‍ജിക്കല്‍ ഓങ്കോളജി (2 സീറ്റ് / വര്‍ഷം), FNB പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജി (1 സീറ്റ്) തുടങ്ങിയ NBE നടത്തുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകള്‍ നടത്താനുള്ള അനുമതിയും ലഭിച്ചിരുന്നു. ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി/ഓറല്‍ ഓങ്കോളജി എന്നിവയില്‍ ഫെലോഷിപ്പ് നടത്തുന്നതിന് ഫൗണ്ടേഷന്‍ ഓഫ് ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജ യുടെ അംഗീകാരവും എം.വി.ആര്‍ കാന്‍സര്‍ സെന്ററിന് ലഭിച്ചിട്ടുണ്ട്.
M