ഇൻകം ടാക്സ് വിഷയം – സഹകരണ ജീവനക്കാരുടെ റിലേ സത്യാഗ്രഹം ഫെബ്രുവരിയിൽ. കെ.സി.ഇ.എഫ് ന് പുതിയ പതാക.

adminmoonam

സഹകരണ മേഖലയിലെ ഇൻകം ടാക്സ് വിഷയത്തിൽ സർക്കാർ ഇടപെടാത്ത സാഹചര്യത്തിൽ ഫെബ്രുവരി അവസാന വാരത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ അഞ്ചു ദിവസം റിലേ സത്യാഗ്രഹ സമരം നടത്താൻ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സ്പെഷൽ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ സമരപ്രഖ്യാപന സമ്മേളനമായി മാറിയെന്ന് ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളിയും പ്രസിഡണ്ട് ജോഷ്വാ മാത്യുവും പറഞ്ഞു. കുമളിയിൽ അടുത്ത ദിവസം മെമ്പർമാർക്ക് പഠന ക്ലാസ് സംഘടിപ്പിക്കും. ഇൻകം ടാക്സ് വിഷയത്തിൽ പ്രൈമറി മേഖലയെ സർക്കാർ സഹായിക്കുന്നില്ല. നിയമസഭ ഒന്നടക്കം പ്രമേയം പാസാക്കിയിട്ടും അതിൽ തുടർനടപടികൾക്ക് സർക്കാർ ശ്രമം ഉണ്ടാകുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി.

നിലവിലെസംഘടനയുടെ പതാക മാറ്റികൊണ്ട് പുതിയ പതാകകു സ്പെഷ്യൽ കോൺസിൽ ഐക്യകണ്ഠേന അംഗീകാരം നൽകി. ഇത് യോഗത്തിൽ അവതരിപ്പിച്ചു. ചില പുതിയ സംഘടനകൾ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതിനാലാണ് പുതിയ പതാക സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News