ആലപ്പുഴ ജില്ലയിലെ സഹകരണ ജീവനക്കാർ (കെ.സി.ഇ.യു)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക് 1.35കോടി രൂപാ സംഭാവന നൽകി.

adminmoonam

കോവിഡ് മഹാമാരിയെ ചെറുക്കാൻ ആലപ്പുഴ ജില്ലയിലെ സഹകരണ ജീവനക്കാർ (കെ.സി.ഇ.യു)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക് 1.35കോടി രൂപാ സംഭാവന നൽകി. ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ എംപ്ലോയിസ് യൂണിയനിലെ 560 മെമ്പർമാർ ചേർന്നാണ് 1,35,59,693 കോടി രൂപ ( ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷത്തി അൻപത്തി ഒൻപതിനായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റിമൂന്നു രൂപ) സംഭാവന നൽകിയതെന്ന സംഘടനാ ജില്ലാ വൈസ് പ്രസിഡന്റ് മനു ദിവാകരൻ പറഞ്ഞു.

ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU) അംഗങ്ങളായ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.ജില്ലയിലെ പതിനൊന്നു ഏരിയാകളിൽ നിന്നുമാണ് ഈ തുക സമാഹരിച്ചത്. അരൂർ 13,05,286, ചേർത്തല 18,57,903, കഞ്ഞിക്കുഴി 10,98,773, മാരാരിക്കുളം 4,84,602, ആലപ്പുഴ 17,55,903, അമ്പലപ്പുഴ 4,60,294, ഹരിപ്പാട് 7,72,149, കായംകുളം 16,96,790, മാവേലിക്കര 26,78,973, ചാരുംമൂട്
12,32,520, ചെങ്ങന്നൂർ 2,16,500 രൂപ എന്നിങ്ങനെയാണ് സംഭാവന നൽകിയത്.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മാതൃകാപരമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ ജീവനക്കാരെയും യൂണിയൻ ജില്ലാ പ്രസിഡന്റ് ഡി. ബാബു സെക്രട്ടറി പി.യു. ശാന്താറാം എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News