ആരോഗ്യധാര ഹലോ ഡോക്ടര്‍ പരിപാടിക്ക് തുടക്കമായി
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്റെ ഓണ്‍ലൈന്‍ ഡോക്ടേസ് സേവനപരിപാടിയായ ആരോഗ്യധാര ഹലോ ഡോക്ടര്‍ പരിപാടിക്ക് തുടക്കമായി. ലോക് ഡൗണില്‍ ആശുപത്രി യാത്രകള്‍ സങ്കീര്‍ണ്ണമായതിനാല്‍ ഫോണ്‍ വഴിയുള്ള വൈദ്യസഹായം നിരവധി പേര്‍ക്ക് സഹായകരമാകുമെന്ന തിരിച്ചറിവിലാണ് ഹലോ ഡോക്ടര്‍ പരിപാടി ആരംഭിച്ചത്.
കുട്ടികള്‍ക്കും മൂതിര്‍ന്നവര്‍ക്കും ഗുരുതരമല്ലാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഈ അവസരം ഉപയോഗിക്കാം. ആയുര്‍വേദം, ഹോമിയോപ്പതി, ജനറല്‍ മെഡിസിന്‍ എന്നീ മേഖലകളില്‍ വൈദ്യസഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ: