ആദായ നികുതി വകുപ്പ്, നികുതി നിർദേശം പിൻവലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ.

adminmoonam

ജില്ലാ ബാങ്കുകളിൽ നിന്നും സാമ്പത്തികവർഷം ഒരു കോടിയിലധികം രൂപ പണമായി പിൻവലിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെമേൽ 2% ടിഡിഎസ് പിടിക്കാനുള്ള ആദായനികുതി വകുപ്പ് നിർദേശം പിൻവലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്രമന്ത്രിക്കും സി.ബി.ഡി.ടി കമ്മീഷണർക്കും സംഘടന സംസ്ഥാന പ്രസിഡണ്ട് ഹനീഫ പെരിഞ്ചേരിയും സെക്രട്ടറി വി. കെ. ഹരികുമാറും നിവേദനം നൽകി.
നികുതി നിർദേശങ്ങളുമായി ബന്ധപ്പെട്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിമാരുടെയും പ്രൈമറി സൊസൈറ്റി അസോസിയേഷൻ പ്രതിനിധികളുടെയും അടിയന്തര സംയുക്തയോഗം തിങ്കളാഴ്ച മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉച്ചതിരിഞ്ഞ് 2.30 ന് ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News