അശരണരായ സഹകാരികള്‍ക്കുള്ള ധനസഹായത്തിനു ഏപ്രില്‍ അഞ്ചിനു മുമ്പ് അപേക്ഷിക്കണം

Deepthi Vipin lal

അശരണരായ സഹകാരികള്‍ക്ക് സഹകാരി സാന്ത്വനം പദ്ധതിയില്‍ നിന്നു നല്‍കുന്ന ധനസഹായത്തിനു 2022 ഏപ്രില്‍ അഞ്ചിനു മുമ്പ് അപേക്ഷിക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു.

സഹകരണ മേഖലയുടെ പുരോഗതിക്കുവേണ്ടി വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുള്ള അശരണരായ സഹകാരികള്‍ക്കാണു ധനസഹായം കിട്ടുക. ഇവര്‍ക്കു ചികിത്സക്കായി പരമാവധി 50,000 രൂപവരെ കിട്ടും. സഹകാരികള്‍ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് / ആശ്രിതര്‍ക്കു പരമാവധി 25,000 രൂപയും കിട്ടും.

ഗുണഭോക്താക്കള്‍ നിര്‍ദിഷ്ട ഫോറത്തിലാണ് അപേക്ഷ തയാറാക്കേണ്ടത്. അപേക്ഷ ബന്ധപ്പെട്ട സഹകരണ സംഘം സെക്രട്ടറി മുഖേന താലൂക്കിലെ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെക്രട്ടറി / അസി. രജിസ്ട്രാര്‍ ( ജനറല്‍ ) ക്കാണു സമര്‍പ്പിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News