അഴീക്കോട് സഹകരണ ബാങ്ക് ലോഗോ പ്രകാശനം ചെയ്തു
അഴീക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ.മോഹനനില്‍ നിന്ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ. പ്രദോഷ് ലോഗോ ഏറ്റുവാങ്ങി. അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.വി. കുഞ്ഞിരാമന്‍, ബാങ്ക് പ്രസിഡന്റ് എം.എന്‍. രവീന്ദ്രന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വി. ജയേഷ്, സെക്രട്ടറി എ. സന്തോഷ് എന്നിവര്‍ സംസാരിച്ചു.