കേരളബാങ്കിന്റെ പേരില്‍ തെറ്റായ വായ്‌പാവാട്‌സാപ്പ് സന്ദേശം
കേരളബാങ്കില്‍നിന്ന് അഞ്ചുശതമാനം പലിശയ്‌ക്കു വായ്‌പ നല്‍കുമെന്നു പ്രചരിപ്പിക്കുന്ന സ്വകാര്യ യൂട്യൂബ് വീഡിയോ ശ്രദ്ധയില്‍ പെട്ടതായും അതില്‍ പറയുന്ന പലിശനിരക്കില്‍ ഒരു വായ്‌പയും നല്‍കുന്നില്ലെന്നും കേരളബാങ്ക് അറിയിച്ചു. ഇതിനുമുമ്പ് വാട്‌സാപ്പ് സന്ദേശംവഴി വായ്‌പആവശ്യമുള്ളര്‍ ചില രേഖകള്‍ അയക്കണമെന്ന് ആവശ്യപ്പെട്ടതും, രേഖകള്‍ അയച്ചവര്‍ക്കു കേരളബാങ്കിന്റെ ലോഗോയുള്ള ലെറ്ററില്‍ വായ്‌പ അംഗീകരിച്ചതായി അറിയിച്ചും തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് തുക അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടതുമായ സംഭവങ്ങളും ശ്രദ്ധയില്‍ പെട്ടുവെന്നു ബാങ്ക് അറിയിച്ചു. ബാങ്ക് ഒരു വ്യക്തിയെയും ഏജന്‍സികളെയും ഇങ്ങനെ ഓണ്‍ലൈനിലൂടെയോ നേരിട്ടോ വായ്‌പ നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. കേരളബാങ്കിന്റെ ശാഖകളില്‍നിന്നുമാത്രമേ ബാങ്ക് വായ്‌പവിതരണം നടത്തുന്നുള്ളൂ.