സപ്തയിൽ ഏഴിന് മനോരമയുടെ വനിതാ ദിന കോൺക്ളേവ്
ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്പ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതും സഹകരണ മേഖലയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലുമായ ബത്തേരിയിലെ സപ്ത റിസോർട്സ് ആൻഡ് സ്പായുടെ സഹകരണത്തോടെ മലയാളമനോരമ മുണ്ടക്കൈ-ചൂരൽമല അതിജീവിതകൾക്കായി മാർച്ച് ഏഴിന് വനിതാദിനകോൺക്ളേവ് സംഘടിപ്പിക്കും. ഇരുളിൽ ഒരു വെളിച്ചം – അതിജീവനത്തിന്റെ പെൺ പെരുമ എന്നതാണ് വനിതാദിനപ്രമേയം. സപ്തയിൽ അന്ന് വൈകുന്നേരം മൂന്നിന് നടക്കുന്ന കോൺക്ളേവിൽ ദുരന്തബാധിതരായ സ്ത്രീകൾക്കൊപ്പം കളക്ടർ ഡി. ആർ. മേഘശ്രീ, വനിതാ വികസനകോർപറേഷൻ ചെയർപേഴ്സൺ കെ. സി. റോസാക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. ദുരന്തബാധിതരായ സ്ത്രീകൾ അതിജീവനഅനുഭവങ്ങളും ഭാവിപ്രതീക്ഷകളും പങ്കുവയ്ക്കും. പൊതുജനങ്ങൾക്കും കോൺക്ളേവിനെത്താം. രെജിസ്ട്രേഷന് പേരും വിലാസവും 9846061289എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. കോളുകൾ സ്വീകരിക്കില്ല.